Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

പെൺകുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ച് കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

തുമ്പി എബ്രഹാം

, വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (12:04 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ച കുറ്റത്തിന് യുവാവിന് മൂന്ന് വർഷം തടവ്. മുംബൈ ചെമ്പൂർ സ്വദേശിയായ 26കാരനായ കന്നയ്യ ബോസാലയാണ് ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ച് കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. 2014ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 
 
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അമ്മയുടെ മൊബൈൽ നമ്പർ ചോദിച്ചുകൊണ്ടാണ് കന്നയ്യ വീട്ടിൽ എത്തിയത്. നമ്പർ കയ്യിൽ ഇല്ലെന്ന് പറഞ്ഞെങ്കിലും കുട്ടിയെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കന്നയ്യയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലായുടെ ചരിത്രം മാറ്റിയെഴുതി മാണി സി കാപ്പൻ; അടിതുടങ്ങി കേരള കോൺഗ്രസ് (എം) ക്യാമ്പ്