ഏഴുതവണ ജയിംസ് ബോണ്ട് നായകനായ റോജർ മൂർ അന്തരിച്ചു; സംസ്കാരചടങ്ങുകൾ മൊണോക്കയില്‍
ഏഴുതവണ ജയിംസ് ബോണ്ട് നായകനായ റോജർ മൂർ അന്തരിച്ചു
ജയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ നടൻ സർ റോജർ മൂർ അന്തരിച്ചു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു.
മൊണോക്കയിലാകും സംസ്കാരചടങ്ങുകൾ എന്നാണു വിവരം. മൂർ ഏഴ് ജയിംസ് ബോണ്ട് സിനിമകളിലാണ് (1973- 85) വേഷമിട്ടത്. യുകെയിലെ സ്‌റ്റോക്വെല്ലിലാണു ജനനം.
ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു മൂര്‍. അർബുദരോഗം ബാധിച്ച് ഏറെനാളായി അദ്ദേഹംചികിത്സയിലായിരുന്നു.