Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷിവകുപ്പില്‍ ഐഎഎസ് പോര്; ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍

ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍

കൃഷിവകുപ്പില്‍ ഐഎഎസ് പോര്; ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍
തിരുവനന്തപുരം , ചൊവ്വ, 23 മെയ് 2017 (19:48 IST)
സംസ്ഥാന സർക്കാരിനു തലവേദനയായി ഐഎഎസ് തലപ്പത്തു വീണ്ടും പോര്. കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറും പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയും ആണ് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിജുപ്രഭാകറിന്‍റെ ഐഎഎസ് വ്യാജമാണ്. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഹോർട്ടി കൾച്ചർ മിഷന്‍റെ പരിശീലനപരിപാടിയിൽ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ല. ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകർ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടി.

ചട്ടങ്ങൾ പാലിച്ച് ജോലി ചെയ്താലും തന്നെ വിജിലൻസ് കേസുകളിലടക്കം കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജു പ്രഭാകർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. കൃഷിമന്ത്രി വിഎസ് സുനിൽകുമാറിനാണ് അദ്ദേഹം അവധി നൽകിയത്. ഇതിന് പിന്നാലെയാണ് രാജു നാരായണസ്വാമി രൂക്ഷവിമർനങ്ങളുമായി രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് അതിർ‌ത്തിക്കു സമീപം ഇന്ത്യൻ വ്യോമസേനാ വിമാനം കാണാതായി