ഇന്ത്യൻ നിലപാടിന് വിമര്‍ശനം: റോഹിംഗ്യൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ
ഇന്ത്യൻ നിലപാടിന് വിമര്‍ശനം: റോഹിംഗ്യൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ
ഇന്ത്യയിൽ അഭയം തേടിയെത്തിയ റോഹിംഗ്യൻ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന.
ജീവന് ആപത്തു നേരിടുന്ന പഴയ ഇടങ്ങളിലേക്കു റോഹിംഗ്യകളെ തിരിച്ചയക്കാന്‍ ഇന്ത്യക്കു കഴിയില്ല. അത്തരത്തിലുള്ള നീക്കം അപലപനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ലെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു.
ഏകദേശം 40,000–ഓളം റോഹിംഗ്യൻ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളത്. ഇവർക്കെതിരെ മ്യാൻമറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നും കൗൺസിലിന്റെ 36മത് വാർഷിക സമ്മേളനത്തിൽ സെയ്ദ് റാദ് അൽ ഹുസൈൻ വ്യക്തമാക്കി.