Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാന്‍ പറ്റില്ല’: നയം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്

എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാന്‍ പറ്റില്ല: സന്തോഷ് പണ്ഡിറ്റ്

‘എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാന്‍ പറ്റില്ല’: നയം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (17:36 IST)
എആർ റഹ്മാനെ കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചതിന്റെ പേരില്‍ എആര്‍ റഹ്മാനെ വരെ സംഘികള്‍  രാജ്യദ്രോഹിയാക്കിയിരുന്നു. ആ  കൂട്ടത്തിൽ സന്തോഷ് പണ്ഡിറ്റും ഉണ്ടായിരുന്നു. 
 
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചത്. തുടർന്ന് പാകിസ്താനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പോയ്‌ക്കോളൂ എന്ന് പറയാനും ആളുകളുണ്ടായിരുന്നു. അതിനിടെ റഹ്മാനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നത്.
 
തമിഴ്‌നാട്ടിലെ കര്‍ഷക ആത്മഹത്യയും, മലയാളി നടി പീഡിപ്പിക്കപ്പെട്ടതും, നിര്‍ഭയയുടെ കൊലപാതകവും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകവും, കോയമ്പത്തൂര്‍, മുംബൈ സ്‌ഫോടനങ്ങളും, കശ്മീരിലെ ജവാന്മാരുടെ മരണത്തിലുമൊന്നും റഹ്മാന്‍ പ്രതികരിച്ചില്ല എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. ഇതിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.
 
എന്നാല്‍ എല്ലാ ആളുകളേയും സുഖിപ്പിച്ച്  പോസ്റ്റ് ഇടുവാൻ പറ്റില്ലെന്ന് സന്തോഷ് പറഞ്ഞു. ഞാൻ ഒരിക്കലും അദ്ദേഹത്തിലെ സംഗീത സംവിധായകനെ കുറിച്ചല്ല ചർ‌ച്ച ചെയ്തത്. മറിച്ച് ഇന്ത്യയെ കുറച്ചുള്ള പരാമർശമാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ല: വീണ്ടും ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍