ഇന്ത്യയും ചൈനയും പുരാതന നാഗരിഗതകൾ, ഭീഷണി ഏൽക്കില്ല, യുഎസിനോട് റഷ്യ

യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അമിതതീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

അഭിറാം മനോഹർ
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (12:20 IST)
ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവയ്‌ക്കെതിരെ പ്രതികരണവുമായി റഷ്യ. ഇന്ത്യയേയും ചൈനയേയും പോലുള്ള പുരാതന നാഗരീകതകള്‍ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയായ സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
 
റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യുഎസ് നയം മറ്റ് രാജ്യങ്ങളെ പുതിയ ഊര്‍ജവിപണി തേടാനും കൂടുതല്‍ പണം ചെലവഴിക്കാനും നിര്‍ബന്ധിതരാക്കുകയാണ്. യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അമിതതീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
 
ചൈനയും ഇന്ത്യയും പുരാതന നാഗരികതകളാണ്. അവരുടെ മുകളില്‍ ഭീഷണികള്‍ വിലപ്പോവില്ല. യുഎസ് സമീപനത്തോട് ധാര്‍മീകമായും രാഷ്ട്രീയമായും എതിര്‍പ്പുണ്ട്. റഷ്യക്കെതിരായ പുതിയ ഉപരോധങ്ങളില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. ട്രംപിന്റെ ആദ്യ ഭരണകാലത്തും വലിയ ഉപരോധങ്ങളുണ്ടായിരുന്നു. റഷ്യ അതിനെയെല്ലാം മറികടന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തും ഉപരോധങ്ങള്‍ക്കായി ശ്രമിച്ചു. ഒരു ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായില്ല. സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
 
റഷ്യന്‍ ചാനലായ ചാനല്‍ 1 ടിവിയുടെ ദി ഗ്രേറ്റ് ഗെയിം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.ജൂലായിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധികതീരുവ ഏര്‍പ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments