റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഒക്‌ടോബര്‍ 2025 (17:07 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ 5, 6 തീയതികളിലായിരിക്കും പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ സമ്മര്‍ദ്ദം തുടരുന്നതിനിടയിലാണ് പുടിന്‍ ഡിസംബറില്‍ ഇന്ത്യയില്‍ എത്തും എന്ന വാര്‍ത്തകള്‍ വരുന്നത്.
 
ഇന്ത്യാ സന്ദര്‍ശനത്തില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചു. അതേസമയം അമേരിക്ക എച്ച് വണ്‍ ബി വിസ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് പരിഗണിച്ച് അമേരിക്കന്‍ കമ്പനികള്‍. നിലവില്‍ ഇത്തരത്തില്‍ 1700ലധികം ജിസിസി കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ള പകുതിയോളം വരും ഇത്. കാറുകളുടെ രൂപകല്‍പ്പന മുതല്‍ മരുന്നുകളുടെ കണ്ടെത്തല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. എച്ച് വണ്‍ ബി വിസയുടെ നിയന്ത്രണം ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
 
എച്ച്1 ബി വിസയുടെ ഫീസ് നിലവില്‍ 5000 ഡോളറില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ ആക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. അമേരിക്കയില്‍ വിദേശികളുടെ വരവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. അതേസമയം സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ അമേരിക്കന്‍ കമ്പനികള്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments