ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്
റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഫിലിപ്പിന്‍സിലുണ്ടായ വന്‍ഭൂചലനത്തില്‍ മരണം 27 കടന്നു. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തീരദേശനഗരമായ ബോഗോയില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്കു കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭാവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു.
90000 ആളുകള്‍ വസിക്കുന്ന ബോഗോയില്‍ 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. മലയോര ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി കുടിലുകള്‍ മണ്ണിനടിയിലായെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നറിയിപ്പായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.