ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു
സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.
ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്.
അക്രമണത്തിനിടെ ഖത്തറില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചതില്‍ നെതന്യാഹു ദുഃഖം അറിയിച്ചു. മരിച്ച സുരക്ഷാ ജീവനക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഇസ്രായേല്‍ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലിന്റെ കടന്നുകയറ്റം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഇസ്രായേല്‍ നടപടിയില്‍ ലോകരാജ്യങ്ങള്‍ നിലപാട് സ്വീകരിക്കണമെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. അറബ് - മുസ്ലീം ഉച്ചകോടിയിലും ഇസ്രായേലിനെതിരെ ശക്തമായ നടപടികളുണ്ടാകണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മാപ്പ് പറച്ചില്‍.