‘വിദേശ ആരാധകരുമായി ലൈംഗികബന്ധം പാടില്ല, അവര്‍ നമ്മളെ പറ്റിച്ച് രക്ഷപ്പെടും’; റഷ്യന്‍ സ്‌ത്രീകള്‍ക്ക് നിര്‍ദേശവുമായി പാര്‍ലമെന്റ് അംഗം

‘വിദേശ ആരാധകരുമായി ലൈംഗികബന്ധം പാടില്ല, അവര്‍ നമ്മളെ പറ്റിച്ച് രക്ഷപ്പെടും’; റഷ്യന്‍ സ്‌ത്രീകള്‍ക്ക് നിര്‍ദേശവുമായി പാര്‍ലമെന്റ് അംഗം

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (11:28 IST)
ലോകം കാത്തിരിക്കുന്ന ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ റഷ്യ ആവേശത്തിലാണ്. പാട്ടും ബഹളുമായി ആരാധകര്‍ നഗരം കൈയിലെടുത്തു കഴിഞ്ഞു.

ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഫുട്‌ബോള്‍ പ്രേമികളെക്കൊണ്ട് നിറഞ്ഞു. ഈ അവസരത്തില്‍ രാജ്യത്തെ സ്‌ത്രീകള്‍ക്ക് വ്യത്യസ്ഥമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുതിര്‍ന്ന റഷ്യന്‍ വനിതാ പാര്‍ലമെന്റ്  അംഗമായ തമര പ്ലറ്റനോവ.

ഫുട്ബോള്‍ ആസ്വധിക്കാനായി റഷ്യയില്‍ എത്തുന്ന ആരാധകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നാണ് തമര സ്‌ത്രീകളോട് പറഞ്ഞത്. “ അച്ഛന്‍മാരില്ലാത്തവരായി വളരുന്നത് തടയണം.
നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രമെ ജന്മം നല്‍കാവൂ. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ വിദേശികളുമായി ലൈംഗിക ബന്ധം ഒഴിവാക്കണം” - എന്നും ഇവര്‍ പറഞ്ഞു.

റഷ്യന്‍ പൗരന്‍മാരെ മാത്രമെ നിങ്ങള്‍ വിവാഹം കഴിക്കാവൂ. ഇവിടെ എത്തുന്ന വിദേശിയര്‍ സ്‌ത്രീകള്‍ക്ക് കുഞ്ഞിനെ സമ്മാനിച്ചിട്ട് ഉപേക്ഷിച്ചു പോകുകയാണ് ചെയ്യുക. ചില സമയത്ത് സ്ത്രീകളുമായി അവര്‍ സ്വന്തം നാട്ടിലേക്ക് കടക്കുന്നു.1980-ല്‍ മോസ്‌കോ ഒളിമ്പിക്സിന്റെ സന്ദര്‍ഭത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തമര പ്ലറ്റനോവ വ്യക്തമാക്കി.

അതേസമയം, തമരയുടെ നിര്‍ദേശത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും നിരവധിയാളുകള്‍ രംഗത്തുവന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം