Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശീലനത്തിനിടെ കുട്ടിന്യോയ്‌ക്ക് നേരെ ചീമുട്ടയേറ്; നേതൃത്വം നല്‍കിയത് നെയ്‌മര്‍

പരിശീലനത്തിനിടെ കുട്ടിന്യോയ്‌ക്ക് നേരെ ചീമുട്ടയേറ്; നേതൃത്വം നല്‍കിയത് നെയ്‌മര്‍

പരിശീലനത്തിനിടെ കുട്ടിന്യോയ്‌ക്ക് നേരെ ചീമുട്ടയേറ്; നേതൃത്വം നല്‍കിയത് നെയ്‌മര്‍
മോസ്‌കോ , ബുധന്‍, 13 ജൂണ്‍ 2018 (14:21 IST)
പ്രതീക്ഷകള്‍ കുന്നോളമുണ്ടെങ്കിലും സമ്മര്‍ദ്ദങ്ങളെ കാറ്റില്‍ പറത്തി ലോകകപ്പ് സ്വന്തമാക്കുക എന്ന തീരുമാനവുമായിട്ടാണ് ബ്രസീല്‍ ടീം ഇത്തവണ റഷ്യയിലേക്ക് വിമാനം കയറിയത്.

കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയില്‍ നിന്നേറ്റ കനത്ത തോല്‍‌വിയുടെ കറ കഴുകി കളയാന്‍ ശ്രമിക്കുന്ന നെയ്‌മറും കൂട്ടരും ലോകകപ്പിന്റെ പിരിമുറക്കം ടീമിനെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് സഹതാരം കുട്ടിന്യോയ്‌ക്ക് നേരെ നെയ്‌മറും സംഘവും ചീമുട്ടയെറിഞ്ഞത്. കുട്ടിന്യോയുടെ 26മത് പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കുന്നതിനു പകരം ചീമുട്ടയേറ് നടത്തുകയാണ് ചങ്ങാതിമാര്‍ ചെയ്‌തത്.

പരിശീലനത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ചീമുട്ട നെയ്മര്‍ സഹതാരങ്ങള്‍ക്ക് കൈമാറുകയും കുട്ടിന്യോയ്ക്ക് നേരെ എറിയുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തില്‍ ആദ്യം ഞെട്ടിയ കുട്ടിന്യോ നെയ്‌മറിന് പിന്നാലെ പായുകയും ചെയ്‌തു.

ലോകകപ്പിന്റെ പിരിമുറക്കം ടീമിനെ അലട്ടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജ്‌മെന്റ് താരങ്ങള്‍ക്കായി ചെയ്‌തു നല്‍കുന്നുണ്ട്. 17നാന് ബ്രസീലിന്റെ ആദ്യ മത്സരം. സ്വിസര്‍ലന്‍ഡ് ആണ് എതിരാളികള്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കുറി ലോകകപ്പ് ഉയർത്താൻ സാധ്യത ഈ ടീമുകൽ; ഇന്ത്യൻ ഇതിഹാസം ഛേത്രിയുടെ പ്രവചനം