Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിയും ഇടിയും റഷ്യയില്‍ നടക്കില്ല; 1250 തെമ്മാടികളെ ‘കൂട്ടിലാക്കി’ ബ്രിട്ടന്‍ - ഹൂളിഗന്‍‌സിനെ വിറപ്പിച്ച് പൊലീസ്

അടിയും ഇടിയും റഷ്യയില്‍ നടക്കില്ല; 1250 തെമ്മാടികളെ ‘കൂട്ടിലാക്കി’ ബ്രിട്ടന്‍ - ഹൂളിഗന്‍‌സിനെ വിറപ്പിച്ച് പൊലീസ്

russia
ലണ്ടന്‍ , വ്യാഴം, 14 ജൂണ്‍ 2018 (10:39 IST)
ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ് ആകുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാതെ റഷ്യയും ലോകരാജ്യങ്ങളും.

ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നറിയപ്പെടുന്ന ഹൂളിഗന്‍‌സിനെ നിലയ്‌ക്കു നിര്‍ത്താന്‍ റഷ്യന്‍ പൊലീസും ആയുധധാരികളായ പട്ടാളവും സദാ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തില്‍ ആയിരത്തിലേറെ ബ്രിട്ടിഷ് തെമ്മാടികളുടെ റഷ്യൻ യാത്ര തടഞ്ഞ് ബ്രിട്ടന്‍.

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും പുറത്തുമായി മുമ്പ് പ്രശ്‌നങ്ങളുണ്ടാക്കിയ 1,250 പേരുടെ പാസ്‌പോര്‍ട്ടുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. പാസ്‌പോര്‍ട്ട് നല്‍കാത്ത 60പേര്‍ സ്കോട്ട്ലൻഡ് പൊലീസിന്റെ നിരീക്ഷണത്തിലായതിനാല്‍ ഇവര്‍ക്കും റഷ്യയിലേക്ക് പറക്കാന്‍ കഴിയില്ല.

സ്വന്തം ടീമിനോ ക്ലബ്ബിനോ പരാജയം സംഭവിച്ചാല്‍ അതിരുവിട്ട് പെരുമാറുന്ന സംഘമാണ് ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർ. എതിർ ടീമിനെ ആക്രമിക്കാന്‍ പോലും ഇവര്‍ മടികാണിക്കാറില്ല. ഇതേ തുടര്‍ന്നാണ് പ്രശ്‌നക്കാരെ ലോകകപ്പ് കാണാന്‍ വിടില്ല എന്ന് അധികൃതര്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിവര്‍ ഉപയോഗിച്ച് അടിച്ചെന്ന് ഗണേഷ്; പൊലീസ് എംഎല്‍എയെ സഹായിച്ചെന്ന് യുവാവ് - കേസ് പുതിയ തലത്തിലേക്ക്