Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽമാൻ റുഷ്ദി വെൻ്റിലേറ്ററിൽ: ഒരു കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും

സൽമാൻ റുഷ്ദി വെൻ്റിലേറ്ററിൽ: ഒരു കണ്ണിൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും
, ശനി, 13 ഓഗസ്റ്റ് 2022 (09:18 IST)
യുഎസിൽ വെച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എ എഫ് പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
 
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. റുഷ്ദിയുടെ കൈഞ്ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റതായാണ് വിവരം. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം 
 
റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. റുഷ്ദിയുടെ കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണ ശേഷമാണ് അക്രമി പിന്മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chingam Month: ചിങ്ങ മാസം പിറക്കുന്നത് എന്ന്? ഓണത്തിനു തുടര്‍ച്ചയായി അവധി !