സൗദി അറേബ്യയില്‍ വനിതകള്‍ക്കും ടാക്‌സി ഡ്രൈവറാകാന്‍ അനുമതിയായി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. അതേസമയം സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നാലുവര്‍ഷം മുന്‍പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലൈസന്‍സിന് അപേക്ഷിക്കാന്‍ 200 റിയാലാണ് നല്‍കേണ്ടത്.
2017 സെപ്റ്റംബറിലാണ് സൗദി രാജാവ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയത്. ഇത് 2019 ജൂണ്‍ 24 ന് പ്രാബല്യത്തില്‍ വന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അനുമതി.