Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നര വയസുകാരി കനാലിൽ വീണു മരിച്ചു

ഒന്നര വയസുകാരി കനാലിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 10 ജനുവരി 2022 (12:24 IST)
ആലുവ: എടത്തല കുഴിവേലിപ്പടിക്കടുത്ത് സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരി പെരിയാർവാലി കനാലിൽ വീണു മുങ്ങിമരിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മാളിയേക്കപ്പറ്റി കനാൽ പുറമ്പോക്കിൽ താമസം വൈപ്പിൻ നായരമ്പലം ചോപ്പുള്ളി വീട്ടിൽ സുധീഷിന്റെ മകൾ ഐശ്യര്യയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ മറ്റു നാല് സഹോദരങ്ങൾക്കൊപ്പം വീടിനു മുന്നിലെ കനാൽ റോഡിൽ കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ മറ്റു സഹോദരങ്ങൾ കുഞ്ഞിനെ ശ്രദ്ധിക്കാതെ വീട്ടിലേക്ക് പോയി. പിന്നീടാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരും മനസിലാക്കിയത്. പരിസരങ്ങളിൽ കാണാതായതോടെ കനാലിലുളും തെരച്ചിൽ നടത്തിയപ്പോൾ വെള്ളത്തിലെ ചവർ കൂനയ്ക്ക് അടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 80-85 ശതമാനവും ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി