Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രാവിലക്ക് പിൻവലിച്ച് സൗദി: അതിർത്തികൾ ഇന്ന് തുറക്കും

വാർത്തകൾ
, ഞായര്‍, 3 ജനുവരി 2021 (12:05 IST)
ബ്രിട്ടണിൽ അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്ര വിലക്ക് പിൻവലിച്ചു. സൗദിയിൽ അന്താരാഷ്ട്ര സർവീസുകൾ ഞായറാഴ്ച പുനരാരംഭിയ്ക്കും. സൗദി സമയം പതിനൊന്നുമണി മുതലാണ് യാത്രാ വിലക്ക് നീങ്ങുന്നത്. അതേസമയം അന്താരാഷ്ട്ര സർവിസുകൾക്കുള്ള വിലക്ക് പൂർണമായും സൗദി പിൻവലിച്ചിട്ടില്ല.
 
അതിനാൽ ഇന്ത്യയിൽനിന്നുള്ളവർക്ക് നേരിട്ട് സൗദിയിൽ എത്താനാകില്ല. യുഎഇയിൽ എത്തി അവിടെ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനാകു. വിമാന സർവീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ സൗദിയിലേയ്ക്ക് പോകുന്നതിനായി യുഎഇയിലെത്തിയവർ അവിടെ കുടുങ്ങിയിരുന്നു. ഇവർക്ക് ഇനി യാത്ര തുടരാനാകും. ഡിസംബർ 20നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ കര, നവിക, വ്യോമാതിർത്തികൾ അടച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്സ്ഫഡ് കൊവിഷീൽഡ് വാക്സിൻ രാജ്യത്ത് ഉപയോഗിയ്ക്കാൻ അനുമതി