Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 18,177 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,03,23,965

24 മണിക്കൂറിനിടെ 18,177 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,03,23,965
, ഞായര്‍, 3 ജനുവരി 2021 (10:23 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 18,177 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി മൂന്നുലക്ഷം കടന്നു. 1,03,23,965 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 20,923 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
217 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,49,435 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 99 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 99,27,310 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 2,47,220 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,58,125 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 17,48,99,783 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍