Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നു, ഇതുവരെ 9 മരണങ്ങൾ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നു, ഇതുവരെ 9 മരണങ്ങൾ
, തിങ്കള്‍, 24 മെയ് 2021 (16:40 IST)
സംസ്ഥാനത്ത് കൊവിഡാനന്തരം ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേർക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവിൽ 35 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു.
 
മലപ്പുറത്താണ് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേർ. കോഴിക്കോട് - 6, തൃശൂര്‍ -5, പാലക്കാട് - 5, എറണാകുളം - 4, തിരുവനന്തപുരം- 3,  കൊല്ലം-2, പത്തനംതിട്ട - 2, കോട്ടയം -2, കണ്ണൂർ-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ആന്റി ഫംഗൽ മരുന്നായ ആംഫോടെറിസിന്‍ ബിയാണ് രോഗത്തിനെതിരെ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് മരുന്നിന്റെ ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്.
 
കൊവിഡ് ഭേദമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ബാധ ഗുരുതരമാകുന്നത്.  ഇത്തരം രോഗികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരാവിലെ എഴുന്നേറ്റ് മനോരമ വായിക്കുന്ന പിണറായി