Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇതാദ്യമായി സൗദിയും, ട്രെൻഡിങ്ങായി റൂമി അൽഖഹ്താനി

Miss Saudi

അഭിറാം മനോഹർ

, ബുധന്‍, 27 മാര്‍ച്ച് 2024 (19:35 IST)
Miss Saudi
മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഇതാദ്യമായി സൗദി അറേബ്യ പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അല്‍ഖഹ്താനി എന്ന 27 വയസ്സുകാരിയാണ് പങ്കെടുക്കുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനത്തെ പിന്തുണച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുള്ള സുന്ദരിയായ റൂമി അല്‍ഖഹ്താനി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനിലും പങ്കെടൂത്തിരുന്നു. ലോക സംസ്‌കാരങ്ങളെ പറ്റി പഠിക്കുകയും സൗദിയുടെ സംസ്കാരത്തെയും പൈതൃകത്തെയും ലോകത്തിന് കൈമാറുകയും ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റൂമി പറയുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമെ മിസ് അറബ് വേള്‍ഡ് പീസ് 2021,മിസ് വുമണ്‍ (സൗദി) എന്നീ നേട്ടങ്ങളും റൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷത്തോളം ഫോളോവേഴ്‌സും റൂമിക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള കലാമണ്ഡലത്തിലെ എല്ലാ കോഴ്‌സുകളിലേക്കും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാന്‍ തീരുമാനം