Select Your Language

Notifications

webdunia
webdunia
webdunia
webdunia

55 കിലോമീറ്റർ ദൂരം: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലം തുറക്കാനൊരുങ്ങുന്നു

55 കിലോമീറ്റർ ദൂരം: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലം തുറക്കാനൊരുങ്ങുന്നു
, ശനി, 20 ഒക്‌ടോബര്‍ 2018 (16:09 IST)
ബേയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പലം യത്രക്കാ‍യി തുറന്നുകൊടുക്കാനൊരുങ്ങി ചൈന. ചൈനയും ഹോങ്കോങും തമ്മിൽ ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ദൂരമുള്ള കടൽ‌പാലമാണ് പൂർണ സജ്ജമായി യാത്രക്കാരെ കാത്തിരിക്കുന്നത്.
 
ഈ മാസം 24ന് ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കും. പേൾ റിവർ മേഖലയിൽ നിന്നും ഹോങ്കോങ്-സുഹായ്-മക്കാവു എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് കടൽ‌പാലം പണിതിരിക്കുന്നത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്-സുഹായ് യാത്രാ സമയം മുന്ന് മണിക്കൂറിൽ നിന്നും 30 മിനിറ്റായി കുറയും. 
 
2009ലാണ് ചൈന പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2000 കോടി ഡോളർ ചിലവിട്ട് ഒൻപത് വർഷം കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്‍‌ഹാസന്‍ രംഗത്ത്