കടലിനു മുകളിലൂടെ വിസ്മയ ദൂരം തീർത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപാലവുമായി ചൈന
മുതൽ മുടക്ക് 2000 കോടി ഡോളർ, നീളം 55 കിലോമിറ്റർ
, ചൊവ്വ, 8 മെയ് 2018 (16:03 IST)
ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിച്ച വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ചൈനയുടെ കീഴിലുള്ള പ്രത്യേഗ ഭരണ മേഘലയായ ഹോങ്‌കോങ്ങ് മക്കാവു എന്നിവയെ ബന്ധിപ്പിച്ചാണ് കടൽപാലം നിർമ്മിച്ചിരിക്കുന്നത്. ജൂലൈയിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
2009ലാണ് ചൈന പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2000 കോടി ഡോളർ ചിലവിട്ടാണ് ഒൻപത് വർഷം കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്. 55 കിലോമിറ്ററാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന ഈ നിർമ്മിതിയുടെ നീളം. പാലം വന്നതോടുകൂടി മക്കവു ഹോങ്‌കോങ് യാത്രാസമയം പകുതിയായി കുരയും