ട്വിറ്റർ പാസ്‌വേർഡ് ഉടൻ മാറ്റണം, ഇല്ലെങ്കിൽ പണി കിട്ടും! - ട്വിറ്റർ തന്നെ അറിയിച്ചു കഴിഞ്ഞു
വൈറസ് ബാധ; ഉപയോക്താക്കളോട് പാസ്‌വേർഡ് മാറ്റാൻ ട്വിറ്റർ
ഉപയോക്താക്കളോടെല്ലാം പാസ്‌വേർഡ് മാറ്റി പുതിയ പാസ്‌വേർഡ് ഇടാൻ ആവശ്യപ്പെട്ട് ട്വിറ്റർ. സ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായിരിക്കുകയാണെന്നും അതിനാൽ ഉപയോക്താക്കളെല്ലാം പാസ്‌വേർഡ് മാറ്റണമെന്നും ട്വിറ്റർ അറിയിച്ചു.
പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേർഡ് ഇന്റേർണൽ ലോഗിൽ എഴുതിക്കാണിക്കുന്നു. എന്നാൽ, എത്ര പാസ്‌വേർഡുകളിൽ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ആരുടേതൊക്കെ എന്നും വ്യക്തമല്ല. ഒരു മുൻകരുതൽ എന്ന നിലയിലാണ് പാസ്‌വേർഡ് മാറ്റാൻ ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.