Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; കൂട്ടിയിടിച്ചത് മൂന്ന് കപ്പലുകള്‍

യുഎഇയില്‍ നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായത്.

Wan Hai 503 container drift,Wan Hai 503 near Thrissur coast,Containers drifting to Ernakulam coast,Container ship accident Wan Hai 503,വാൻ ഹായ് 503 കണ്ടെയ്‌നറുകൾ തീരത്തേക്ക്,തൃശൂർ എറണാകുളം തീരത്ത് കണ്ടെയ്‌നർ അപകട ഭീഷണി,വാൻ ഹായ് 503 അപകടം,എറണാകുളം തീര

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 17 ജൂണ്‍ 2025 (13:58 IST)
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിച്ചത് മൂന്ന് കപ്പലുകളാണ്. കപ്പലുകളില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ വിഭാഗം അറിയിച്ചു. യുഎഇയില്‍ നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തി. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി തുറമുഖത്ത് എത്തിച്ചു.
 
അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുകയാണ്. ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി ഇസ്രയേല്‍ വധിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയാണ് കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം ഉണ്ടായി. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ പതിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ മാത്രം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 
 
അതേസമയം ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു