Publish Date: Sun, 04 Aug 2019 (14:32 IST)
Updated Date: Sun, 04 Aug 2019 (14:40 IST)
അമേരിക്കയിലെ ടെക്സാസിൽ 20 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും വെടിവെപ്പ്. ഒറിഗണിലെ ഒഹായോവിൽ അക്രമിയുടെ വെടിയേറ്റ് പത്തുപേർ കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. 16ഓളം പേരെ പരുക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
പുലർച്ചെ 1.22ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു ബാറിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഒരാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമിയും കൊല്ലപ്പെട്ടു. സ്ഥലത്ത് എഫ്‌ബി ഐ എത്തി പരിശോധന നടത്തുകയാണ്.
ഒറിഗണിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഡേടൺ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ടെക്സാസിൽ വെടിവെപ്പുണ്ടയി മണിക്കൂറുകൾക്കകം ഒറിഗണിലും വെടിവെപ്പ് ആവർത്തിച്ചതോടെ അമേരിക്കയിലാകെ ഭീതി പടർന്നിരിക്കുകയാണ്. ടെക്സാസിൽ വെടിയുതിർത്ത 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.