Select Your Language

Notifications

webdunia
webdunia
webdunia
शनिवार, 28 दिसंबर 2024
webdunia

അമേരിക്കയിലെ ടെക്‌സാസിൽ വെടിവെപ്പ്, 20പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് 21കാരൻ

അമേരിക്കയിലെ ടെക്‌സാസിൽ വെടിവെപ്പ്, 20പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് 21കാരൻ
, ഞായര്‍, 4 ഓഗസ്റ്റ് 2019 (09:51 IST)
ന്യുയോർക്ക്: ടെക്സാസിൽ വാൾമാർട്ട് സ്റ്റോറിൽ ഉണ്ടായ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. വാൾമർട്ട് സ്റ്റോറിലെത്തിയ 21കാരൻ ആളുകൾക്ക് നേരെ നിരന്തരം വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
വലിയ ജനക്കൂട്ടം തന്നെ സംഭവ സമയത്ത് വാൾമാർട്ട് സ്റ്റോറിൽ ഉണ്ടായിരുന്നു. വെടീയൊച്ച കേട്ട് പലരും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ണിൽപ്പെട്ടവരെയെല്ലാം അക്രമി വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്റ്റോറിനുള്ളിലും പാർക്കിംഗ് ഏരിയയിലും ആളുകൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു.
 
2വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരക്കം പാഞ്ഞ് അമര്‍നാഥ് തീര്‍ഥാടകര്‍; കടകളിലും പെട്രോള്‍ പമ്പുകളിലും തിരക്ക് - കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍