Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു; യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല

വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ജൂലൈ 2025 (12:12 IST)
plane
ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു. യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എയര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സൗത്ത് എന്റെര്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. നെതര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്.
 
കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നെതര്‍ലാന്‍ഡിലെ ലെഡിസറ്റഡിലേക്ക് പോവുകയായിരുന്നു വിമാനം. അപകടത്തിന് പിന്നാലെ വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
 
ഇതുവരെ അഞ്ചു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്ക് പിന്നാലെ വിമാനം കത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാം: സുപ്രീംകോടതി

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്

നിപ്പ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം, 6 ജില്ലകൾക്ക് ജാഗ്രതാനിർദേശം

ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു; യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യചെയ്ത നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാകുറിപ്പ്

അടുത്ത ലേഖനം
Show comments