പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും സ്വയം രക്ഷയ്ക്കും വേണ്ടി മാത്രം: ഷഹബാസ് ഷെരീഫ്
കഴിഞ്ഞദിവസം ഇസ്ലാമാബാദില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും സ്വയം രക്ഷയ്ക്കും വേണ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കഴിഞ്ഞദിവസം ഇസ്ലാമാബാദില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുമായുണ്ടായ നാലു ദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
എന്നാല്‍ ആണവ ആയുധത്തിന്റെ പ്രയോഗത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും ദേശ സുരക്ഷയ്ക്കും മാത്രമാണെന്നും ആക്രമണങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.