Publish Date: Sun, 29 Dec 2019 (11:36 IST)
Updated Date: Sun, 29 Dec 2019 (11:38 IST)
വിമാനത്തില്‍ നിന്നും സ്മാർട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനെ പരിക്ക്. ക്രിസ്തുമസ് ദിനത്തില്‍ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. അപടത്തില്‍ യാത്രക്കാരന് 20 ശതമാനം പൊള്ളലേറ്റു. അടിയന്തര ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.
ക്വാലാലംപൂരില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ബസ് എ 320-299 വിമാനത്തില്‍ അപകടം സംഭവിച്ചത്. വിസ്മാര്‍ട് ജോയ് 1 പ്ലസ് മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോണ്‍ പൊട്ടിത്തെറിയില്‍ യാത്രക്കാരന്റെ പിന്‍ഭാഗം, ഇടത് കാല്‍, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. ശരീരത്തിന്റെ 20 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ക്യാബിന്‍ ക്രൂ അടിയന്ത ഇടപെടലിലൂടെ തീ അണയ്ക്കുകയും യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു.