Webdunia - Bharat's app for daily news and videos

Install App

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കമ്പനി സിഇഒ മരിച്ചു

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കമ്പനി സിഇഒ മരിച്ചു

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (17:28 IST)
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ കമ്പനിയുടെ സിഇഒ മരിച്ചു. ക്രാഡിൽ ഫണ്ട് എന്ന മലേഷ്യൻ കമ്പനിയുടെ സിഇഒ നസ്റിൻ ഹസനാണ് മരിച്ചത്.

കഴിഞ്ഞയാഴ്‌ചയായിരുന്നു അപകടമുണ്ടായത്. ബ്ലാക്ക്‌ബെറി, വാവേയ് എന്നീ ബ്രാൻഡുകളുടെ ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

ബെഡ്റൂമിലെ കിടക്കയ്‌ക്ക് സമീപത്താണ് നസ്റിൻ രണ്ടു ഫോണുകളും ചാർജ് ചെയ്യാൻ വച്ചിരുന്നത്. അമിതമായി ചൂടായാണ് ഫോൺ പൊട്ടിത്തെറിച്ചത്. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ മുറി കത്തിച്ചാമ്പലായി.

പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗം തലയ്ക്ക് പിന്നിലിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. നസ്റിൻ വലിയ തോതില്‍ പുക ശ്വസിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിക്ക് തീ പിടിച്ചതിനാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ തീപിടുത്തത്തിൽ അല്ല ഹസൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ നിലപാട്. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗം തലയ്ക്ക് പിന്നിലിടിച്ചാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. ക്രഡിൽ ഫണ്ടിന്റെ ഔദ്യോഗിക വിശദീകരണവും ഇത്തരത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments