Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെന്‍ഷന്‍ സ്വന്തമാക്കാന്‍ അമ്മയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചത് രണ്ടു വർഷം; മകൻ പിടിയിൽ

പെന്‍ഷന്‍ സ്വന്തമാക്കാന്‍ അമ്മയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചത് രണ്ടു വർഷം; മകൻ പിടിയിൽ

മെര്‍ലിന്‍ സാമുവല്‍

ബർലിൻ , വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:38 IST)
രണ്ടു വർഷം മുമ്പ് മരണമടഞ്ഞ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെച്ച് പെൻഷൻ തുക വാങ്ങിയ മകൻ പൊലീസ് പിടിയിൽ. എം യുവെ (57) എന്നളാണ് എൺപത്തിയഞ്ചുകാരിയായ അമ്മയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചത്. ബര്‍ലിനിലാണ് സംഭവം.

ഭക്ഷണം, വീടിന്റെ വാടക എന്നീ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് അമ്മയുടെ മരണം പുറത്തുപറയാതിരുന്നതെന്നും പെൻഷൻ തുക സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും യുവെ പൊലീസിനോട് പറഞ്ഞു.  2017 മേയ് മൂന്നിനാണ് അമ്മ ഗേർഡാ മരണമടഞ്ഞതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സമീപവാസികളുടെ സംശയമാണ് യുവെയെ കുടുക്കിയത്. ഗേർഡായെ കാണാനില്ലെന്ന് ഇവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലി അമ്മ സ്‌പെയിനിലുള്ള വൃദ്ധസദനത്തില്‍ ആണെന്നും യുവെ പറഞ്ഞു. ഇത് സംബന്ധിച്ച് രേഖകൾ കാണിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ യുവെ കുറ്റ സമ്മതം നടത്തി.

മരിച്ച മൃതദേഹം വീടിന്റെ നിലവറയിലെത്തിച്ച് അവിടെയുള്ള മുറിയിൽ പെട്ടിയുണ്ടാക്കി അതിൽ സൂക്ഷിച്ചു എന്നും  ദുർഗന്ധം പുറത്ത് വരാതെയിരിക്കാൻ പ്രത്യേകം രാസവസ്തുക്കൾ പെട്ടിയിൽ നിറച്ചു എന്നും യുവെ പറഞ്ഞു. ദൃവിച്ച മൃതദേഹം വീണ്ടെടുത്ത പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. ഗോര്‍ഡെയുടെ മരണം സാധാരണമായിരുന്നതിനാല്‍ മകന്‍ വലി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.

മരണ വിവരം ഒളിച്ച് വച്ച പണം തട്ടിയതിനും, ശരീരം നിലവറയിൽ സൂക്ഷിച്ചതിനും പൊലീസ് യുവെന്റെ പേരിൽ കേസ് ചാർജ് ചെയ്തു കസ്റ്റഡിയിലെടുത്തു. അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതെന്ന് നിയമ വൃത്തങ്ങള്‍ സൂചന നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർക്കും ക്രേസ് തോന്നും, ടാറ്റ നെക്സണിന്റെ പുതിയ ക്രേസ് പതിപ്പ് വിപണിയിൽ !