Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍

സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന സെക്സ് സീനില്‍ അഭിനയിപ്പിച്ചു, ചിത്രീകരണത്തിനിടെ മുറിയില്‍‌വെച്ച് പീഡിപ്പിച്ചു; കിം കി ഡുക്കിനെതിരെ നടിമാര്‍

കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍
, ബുധന്‍, 7 മാര്‍ച്ച് 2018 (18:33 IST)
പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ഗുരുതര ആരോപണവുമായി നടിമാര്‍ രംഗത്ത്. സിനിമാ ചിത്രീകരണത്തിനിടെ തനിച്ചായപ്പോള്‍ മുറിയില്‍‌വെച്ച് പീഡിപ്പിച്ചെന്നും സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന സെക്സ് സീനില്‍ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും നടിമാര്‍ ആരോപിക്കുന്നു.
 
ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ 'പിഡി നോട്ട്ബുക്ക്' പരിപാടിയിലൂടെയാണ് നടിമാര്‍ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് പഴയകാല നടി വെളിപ്പെടുത്തുന്നു.   
 
നടനായ ചോ ജയ് ഹ്യൂന് എതിരെയും നടി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതാദ്യമായല്ല, സംവിധായകനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നത്. നേരത്തേയും ഇത്തരത്തില്‍ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. 
 
കിം കി ഡുക്കുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ അദേഹത്തിന്റെ സിനിമയിലെ കഥാപാത്രത്തില്‍ നിന്ന് തന്നെ തഴഞ്ഞതായും, മോയ്ബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക്ക് അവരെ തല്ലിയെന്നും പ്രമുഖ നടി ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടി കഴിഞ്ഞ വര്‍ഷം നിയമനടപടി സ്വീകരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്‍