ഓസ്ട്രേലിയയെ തറ പറ്റിച്ച് ശ്രീലങ്ക; വിജയം നേരത്തേയാക്കിയത് പെരെര
പെരേരയ്ക്ക് 6 വിക്കറ്റ്; ശ്രീലങ്കയ്ക്ക് പരമ്പര
17 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയയെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിക്കാൻ. 1999ലാണ് ശ്രീലങ്ക അവസാനമായി ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. അതേ കാഴ്ച തന്നെയായിരുന്നു ഒരിക്കൽ കൂടി കാണാൻ സാധിച്ചത്. ഓസ്ട്രേലിയയെ 229 റൺസിനു തോൽപ്പിച്ച് ശ്രീലങ്ക മൂന്നു ടെസ്റ്റുകളുടെ പരമ്പര 2–0ന് സ്വന്തമാക്കി.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ 403 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റു ചെയ്ത ഓസീസ് രണ്ടാം ഇന്നിങ്സിൽ 183ന് പുറത്തായി. മൂന്നാം ടെസ്റ്റ് ശനിയാഴ്ച കൊളംബോയിൽ ആരംഭിക്കും. രണ്ടാം ഇന്നിങ്സിൽ ആറുവിക്കറ്റ് നേടിയ ഓഫ് സ്പിന്നർ ദിൽറുവാൻ പെരേരയാണ് ലങ്കൻ വിജയം നേരത്തെയാക്കിയത്. 23 ഓവറിൽ 70 റൺസ് വഴങ്ങിയാണ് പെരേര ആറുവിക്കറ്റ് നേടിയത്.