Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ , ചൊവ്വ, 6 മാര്‍ച്ച് 2018 (16:18 IST)
മുസ്‍ലിം – ബുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തരാവസ്ഥ ലംഘിച്ച് വർഗീയ സംഘർഷം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

മധ്യ ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ തുടക്കമിട്ട സംഘര്‍ഷം നിയന്ത്രണാതീതമായി രാജ്യമാകെ വ്യാപിച്ചതിനാലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.

മുസ്‍ലിം – ബുദ്ധ മതാനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്‌തതോടെയാണ് സാഹചര്യം മോശമായത്. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച സർക്കാർ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിലെ വിറപ്പിച്ച് ഹൈക്കോടതി; മാര്‍ ആലഞ്ചേരിക്കെതിരേ അന്വേഷണത്തിന് ഉത്തരവ് - കേസെടുക്കുമെന്ന് പൊലീസ്