Webdunia - Bharat's app for daily news and videos

Install App

Srilankan crisis: ശ്രീലങ്കൻ പ്രതിസന്ധി: ചൈന സാഹചര്യം മുതലെടുക്കുമോ എന്ന് ആശങ്ക

Webdunia
ഞായര്‍, 10 ജൂലൈ 2022 (10:51 IST)
ശ്രീലങ്കയിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ഇന്ത്യ. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ശ്രീലങ്കയിൽ സ്ഥിരത തിരിച്ചുകൊണ്ടുവരാനാകും എന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ശ്രീങ്കയിലെ നിലവിലെ സ്ഥിതി ചൈന മുതലെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്.
 
നേരത്തെ ശ്രീലങ്കയിലെ സാമ്പത്തികനില തകർന്നപ്പോൾ സഹായവുമായി ഇന്ത്യ എത്തിയിരുന്നു. ശ്രീലങ്കയിലെ നൂറിലധികം വിമാനങ്ങൾക്ക് ഇന്ധനവും ജനങ്ങൾക്ക് അരിയും മറ്റ് സാധനങ്ങളും ഇന്ത്യ നൽകിയിരുന്നു. ചൈനയുമായി അടുപ്പമുള്ള രജപക്സ കുടുംബം പുറത്തായതോട് കൂടി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥിതിഗതികളിൽ സ്ഥിരത കൊണ്ടുവരുമെന്നാണ് ഇന്ത്യ കരുതിയിരുന്നത്.
 
റനിൽ വിക്രമസിംഗെയ്ക്ക് കീഴിൽ ലങ്കയിൽ സ്ഥിരത ഉറപ്പാക്കാനാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഇതിനുള്ള സഹകരണം ഇന്ത്യ ലങ്കയ്ക്ക് നൽകുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ കൈവിട്ടാൽ ധനസഹായം നൽകാനെന്ന പേരിൽ ചൈന ശ്രീലങ്കയുടെ നിയന്ത്രണമേറ്റെടുക്കുമോ എന്നതാണ് ഇന്ത്യ ഭയപ്പെടുന്നത്. ശ്രീലങ്കൻ തുറമുഖങ്ങളിൽ പ്രതിസന്ധിയുണ്ടായാൽ ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുമെന്നത് മാത്രമല്ല അഭയാർഥിപ്രവാഹത്തെയും ഇന്ത്യ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലങ്കയിലെ കലാപം കെട്ടടങ്ങേണ്ടത് ഇന്ത്യയ്ക്കും പ്രധാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ; വി.എസിനെ യാത്രയാക്കാന്‍ മൂന്ന് വേദികളിലും പിണറായി

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

അടുത്ത ലേഖനം
Show comments