Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കയുടെ അവസ്ഥ വരും, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ ലേഖനം

ശ്രീലങ്കയുടെ അവസ്ഥ വരും, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ ലേഖനം
, വെള്ളി, 17 ജൂണ്‍ 2022 (20:43 IST)
ശ്രീലങ്കയിലെ സാമ്പത്തികപ്രതിസന്ധി ചൂണ്ടികാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റിസർവ് ബാങ്ക് ലേഖനം. കേരളം,പശ്ചിമ ബംഗാൾ,പഞ്ചാബ്,രാജസ്ഥാൻ,ബിഹാർ എന്നീ സംസ്ഥാനങ്ങൾ ചിലവുകൾ ചുരുക്കി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ലേഖനത്തിൽ ആവശ്യപ്പെടുന്നു.
 
അയൽരാജ്യമായ ശ്രീലങ്കയിൽ കടബാധ്യത മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടിയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം, പഞ്ചാബ്,ബിഹാർ,രാജസ്ഥാൻ,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കടത്തിൻ്റെ വളർച്ച കഴിഞ്ഞ അഞ്ച് വർഷമായി അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനവളർച്ചയെ മറികടന്നതായി ലേഖനത്തിൽ പറയുന്നു.
 
ചില സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതികൾ പുനരാരംഭിച്ചതും അർഹമല്ലാത്ത സൗജന്യങ്ങൾ നൽകിയതുമായ നടപടികളിൽ തിരുത്തൽ ആവശ്യമാണ്. നികുതിവരുമാന ഇനത്തിലെ കുറവ്. ഏർപ്പെട്ടിട്ടുള്ള ചിലവുകൾക്ക് ചിലവാക്കേണ്ട തുക,സബ്സിഡി ഭാരം എന്നിവ കൊവിഡ് തളർത്തിയ സമ്പദ്വ്യവസ്ഥയെ കൂടുതൽ വഷളാക്കിയെന്നും ലേഖനത്തിൽ പറയുന്നു.
 
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘത്തിൻ്താണ് ലേഖനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിജാബ് ധരിക്കാത്തവർ കാഴ്ചയിൽ മൃഗങ്ങളെ പോലെ: പോസ്റ്ററുമായി താലിബാൻ