Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനക്ഷാമം രൂക്ഷം: ശ്രീലങ്കയിൽ സ്കൂളുകൾ പൂട്ടി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഇന്ധനക്ഷാമം രൂക്ഷം: ശ്രീലങ്കയിൽ സ്കൂളുകൾ പൂട്ടി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
, തിങ്കള്‍, 27 ജൂണ്‍ 2022 (19:23 IST)
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ വഴിമുട്ടി ശ്രീലങ്ക. ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ടോക്കൺ അടിസ്ഥാനത്തിലാണ് പെട്രോൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശം.
 
പെട്റോൾ പമ്പുകളിൽ വാഹനങ്ങളുടെ ഒഴിയാത്ത നിര രാജ്യത്ത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇന്ധനം എത്തിചേരുന്ന മുറയ്ക്ക് ടോക്കൺ നൽകിയാണ് പെട്രോൾ വിതരണം ചെയ്യുന്നത്. തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഇന്ധനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റുഡന്റ് വിസയിലെത്തി മയക്കുമരുന്ന് കച്ചവടം നടത്തിയ ഘാന സ്വദേശി അറസ്റ്റിൽ