'കനത്ത മഴയാണ്, യൂണിഫോം ഉണങ്ങിയിട്ടില്ല, പൊന്നുസാറല്ലേ, ഒരു അവധി പ്രതീക്ഷിക്കുന്നു'; എറണാകുളം കളക്ടർക്ക് അപേക്ഷാ പ്രവാഹം
തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ നാലു താലൂക്കുകളിൽ മാത്രം അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടർ സുഹാസ് ഇങ്ങനെയൊരു അപേക്ഷാ പ്രവാഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
യൂണിഫോം അലക്കിയിട്ടിരിക്കുകയാണെന്നും കനത്ത മഴ ആയതിൽ യൂണിഫോം ഉണങ്ങിയിട്ടില്ലെന്നും അതിനാൽ അവധി പ്രഖ്യാപിക്കണമെന്നും വേറെ ചിലരുടെ ആവശ്യം. അവധി പ്രഖ്യാപിച്ച താലൂക്കുകളിൽ മാത്രമല്ല തങ്ങളുടെ താലൂക്കുകളിലും മഴ പെയ്യുന്നുണ്ടെന്നും സാർ വലിയവനാണ് ഒരു അവധി പ്രതീക്ഷിക്കുന്നെന്നും പറയുന്നവരും ഉണ്ട്.