Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

Bomb Explosion

അഭിറാം മനോഹർ

, ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (15:14 IST)
പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയാണ് സ്‌ഫോടനമുണ്ടായത്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് സ്‌ഫോടനമുണ്ടായത്.
 
നൂറുക്കണക്കിന് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് അപലപിച്ചു. മനുഷ്യത്വത്തിന്റെ ശത്രുക്കളായിട്ടുള്ളവരുടെ ഭീരുത്വ നടപടിയാണിതെന്നും തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ പ്രതിരോധിക്കുമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ