വിവാഹ ആഘോഷത്തിനിടെ ആക്രമണം: 26 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്
വിവാഹ ആഘോഷത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ 26 മരണം
വിവാഹ ആഘോഷപരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26പേര്‍ മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. ഇറാക്കിലെ തിക്രിത്തിലാണ് വിവാഹാഘോഷത്തിനു നേരെ ചാവേറാക്രമണമുണ്ടായത്.
മാരക ശേഷിയുള്ള സ്ഫോടക വസ്തുക്കളുമായെത്തിയ രണ്ടു ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചതാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.