Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറുവേദനയുമായി ആശുപത്രിയിൽ എത്തി; നാലു വയസ്സുകാരന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് നൂറോളം വിരകളെ

വയറുവേദന ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുമായാണ് നാല് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയറുവേദനയുമായി ആശുപത്രിയിൽ എത്തി; നാലു വയസ്സുകാരന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് നൂറോളം വിരകളെ
, തിങ്കള്‍, 10 ജൂണ്‍ 2019 (14:40 IST)
കഠിനമായ വയറുവേദനയും ഛര്‍ദ്ദിയുമായെത്തിയ നാല് വയസ്സുകാരന്റെ കുടലില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു ഡസനോളം നാടവിരകളെ. ആഫ്രിക്കയിലെ കാമറൂണിലാണ് സംഭവം. 
 
വയറുവേദന ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുമായാണ് നാല് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറ്റില്‍ നാടവിരകളെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. 
 
കുട്ടിയുടെ ജീവന് വരെ ഭീഷണിയാവുന്ന തരത്തില്‍ ഈ വിരകള്‍ വളര്‍ന്നിരുന്നുവെന്നും യഥാമസമയത്ത് ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവന് അപകടമുണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 
 
വ്യക്തി ശുചിത്വമില്ലായ്മ, മലിനജലത്തിന്റെ ഉപയോഗം, തുടങ്ങിയവയാണ് വിര പ്രശ്‌നമുണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യത്തിലൂടെയോ ഇവ ശരീരത്തിലെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിഞ്ഞ ആനക്കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവതെ തുമ്പിക്കയ്യിൽ തൂക്കി കൂടെ കൊണ്ടുനടക്കുന്ന ആനക്കൂട്ടം, കരളലിയിക്കും ഈ ദൃശ്യം