Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിഞ്ഞ ആനക്കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവതെ തുമ്പിക്കയ്യിൽ തൂക്കി കൂടെ കൊണ്ടുനടക്കുന്ന ആനക്കൂട്ടം, കരളലിയിക്കും ഈ ദൃശ്യം

ചരിഞ്ഞ ആനക്കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവതെ തുമ്പിക്കയ്യിൽ തൂക്കി കൂടെ കൊണ്ടുനടക്കുന്ന ആനക്കൂട്ടം, കരളലിയിക്കും ഈ ദൃശ്യം
, തിങ്കള്‍, 10 ജൂണ്‍ 2019 (14:32 IST)
ജീവൻ നഷ്ടമായ ആന ക്കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവാതെ തുമ്പിക്കയ്യിൽ കോരിയെടുത്ത് കൂടെ കൊണ്ടു നടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്, ചരിഞ്ഞ ആനക്കുഞ്ഞിനെ തുക്കിയെടുത്ത് ഒരു ആനയും പിന്നാലെ കൂട്ടമായി മറ്റ് ആനകളും റോഡ് മുറിച്ചു കടക്കുന്നതിന്റെ ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
 
കൂട്ടത്തിൽ ഒരു കുഞ്ഞിന് ജീവൻ നഷ്ടമായപ്പോൾ വഴിയിൽ ഉപേക്ഷിച്ച് പോകാൻ ഈ ആനക്കൂട്ടം തയ്യാറായില്ല. പർവീൻ കസ്വാൻ എന ഫോറെസ്റ്റ് ഉദ്യോഗസ്ഥനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ആരുടെയും ഉള്ളുലക്കുന്ന ദൃശ്യ ഇതോടെ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഏറ്റെടുത്തു  
 
ജീവൻ നഷ്ടമായ ആനക്കുഞ്ഞിനെയും തുമ്പിക്കയ്യിൽ തുക്കിയെടുത്ത് ആദ്യം ഒരാൻ റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് കുറച്ച് നേരം ആനക്കുഞ്ഞിന്റെ മൃതദേഹം നിലത്തുവച്ച് സംഘത്തിലെ മറ്റുള്ള ആനകൾക്കായി കാത്തു നിൽക്കുന്നു. മറ്റു ആനകൾ കൂടി റോഡ് മുറിച്ച് കടന്നതോടെ എ ആനക്കൂട്ടം വീണ്ടും യാത്ര തുടരുന്നു.   
 
ഒരു ദിവസം തന്നെ കിലോ മീറ്ററുകളോളം സഞ്ചരിക്കും ആനകൾ. അതിനാൽ കൂട്ടത്തിൽ ജീവൻനഷ്ടമായ കുഞ്ഞിന്ര് വഴിയിൽ ഉപേക്ഷിക്കാതെ തങ്ങളുടെ ആവസകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാവും ആനക്കൂട്ടം. ആനകൾക്കും ഇത്തരത്തിലുള്ള വികാരങ്ങൾ ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് ദൃശ്യങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വയംഭോഗം ചെയ്താൽ ഓട്ടിസം ബാധിച്ച കുട്ടികൾ ഉണ്ടാകും'; വൈദികനിതെന്തു പറ്റിയെന്ന് സോഷ്യൽ മീഡിയ