Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധനം നിലവില്‍ വന്നു; നിയമം തെറ്റിച്ചാല്‍ 98000 രൂപ പിഴ

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധനം നിലവില്‍ വന്നു; നിയമം തെറ്റിച്ചാല്‍ 98000 രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 ജനുവരി 2025 (12:36 IST)
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധനം നിലവില്‍ വന്നു. നിയമം തെറ്റിച്ചാല്‍ 98000 ഇന്ത്യന്‍ രൂപ പിഴ ചുമത്തും. ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ബുര്‍ഖ നിരോധനം സ്വിസര്‍ലാന്‍ഡില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബുര്‍ഖ ഉള്‍പ്പെടെ എല്ലാത്തരത്തിലുള്ള മുഖാവരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് 2021 ലാണ് രാജ്യത്ത് ചര്‍ച്ചകള്‍ ആരംഭിച്ചത്. സ്വിസ് പീപ്പിള്‍ പാര്‍ട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ടുവന്നത്. 
 
തീവ്രവാദം നിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവര്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ സ്വിസ് ഇസ്ലാമിക് ഗ്രൂപ്പ് രംഗത്തുവന്നു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മുസ്ലിം വിഭാഗത്തെ നിഷേധിക്കുന്നതിന് തുല്യമാണ് ഇതൊന്നും അവര്‍ പറഞ്ഞു. പിന്നാലെ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേ സംഘടിപ്പിക്കുകയും ചെയ്തു.
 
സ്വിസര്‍ലാന്‍ഡിലെ ഭൂരിഭാഗം ജനങ്ങളും മുഖാവരണം പൊതു ഇടങ്ങളില്‍ നിരോധിക്കണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്. തെരുവുകളില്‍ സമരം നടത്തുന്നവരും പ്രതിഷേധിക്കുന്നവരും മുഖം മറക്കുന്നത് തടയാനും കൂടിയാണ് നിയമം കൊണ്ടുവരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു