രാജ്യത്ത് ബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്. 2025 ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ ബുര്‍ഖയും നിഖാബും പോലുള്ള മുഖാവരണങ്ങള്‍ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സര്‍ലന്‍ഡും മാറും.
ദേശീയ സുരക്ഷ മുതല്‍ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. 2021ല്‍ നടത്തിയ ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ടുണീഷ്യ, ആസ്ട്രിയ,ഡെന്മാര്‍ക്ക്,ഫ്രാന്‍സ്, ബെല്‍ജ്ജിയം അടക്കം 16 രാജ്യങ്ങള്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. അതേസമയം വിമാനങ്ങള്‍, നയതന്ത്ര മേഖലകള്‍,ആരാധനാലയങ്ങള്‍,ആരോഗ്യപ്രശ്‌നങ്ങള്‍ കാലാവസ്ഥ വ്യതിയാനം, പരമ്പരാഗത ആചാരങ്ങള്‍,കല ആവിഷ്‌കാരങ്ങള്‍,പൊതുസമ്മേളനങ്ങള്‍,പ്രതിഷേധങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മുഖം മറക്കാനുള്ള അനുമതി സ്വിറ്റ്‌സര്‍ലന്‍ഡ് നല്‍കിയിട്ടുണ്ട്.