Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്‌ഗാനിസ്ഥാൻ: പേരുമാറ്റി താലിബാൻ

ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്‌ഗാനിസ്ഥാൻ: പേരുമാറ്റി താലിബാൻ
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (12:04 IST)
അഫ്‌ഗാനിലെ  ഗ്രാഫിറ്റി ആർട്ടിസ്റ്റ് ഷംസിയ ഹസാനിയുടെ പെയ്‌ന്റിങ്
ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‌ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാൻ. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേർ. പേരു മാറ്റിയതായി താലിബാൻ വക്താ‌വ് സ്ഥിരീകരിച്ചു.
 
അഫ്‌ഗാനിസ്ഥാനിലെ തലസ്ഥാന നഗരമായ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്ന് നാടുവിടാനുള്ള പരക്കം പാച്ചിലിലാണ് ജനങ്ങൾ.കാബൂൾ വിമാനത്താവളത്തിൽ ആയിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
 
റിപ്പോർട്ടുകൾ പ്രകാരം കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്.  അതേസമയം ദില്ലിയിൽ നിന്ന് 8:30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:30നായിരിക്കും പോവുക. കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി