അഫ്ഗാനിസ്ഥാനില്‍ വധശിക്ഷ, അംഗവിച്ഛേദനം തുടങ്ങിയ ശിക്ഷാരീതികള്‍ നടപ്പാക്കുമെന്ന് താലിബാന്‍ നേതാവ്. കുറ്റം ചെയ്യുന്നവരുടെ ഒരു കൈ വെട്ടിമാറ്റുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താലിബാന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ഇസ്ലാമിക് നിയമ വ്യാഖ്യാനത്തിന്റെ മുഖ്യ നിര്‍വഹകനുമായ മുല്ലാ നൂറുദ്ദീന്‍ തുറാബി വ്യക്തമാക്കി. പരസ്യമായി പൊതുജന മധ്യത്തില്‍ വച്ച് ഈ ശിക്ഷാരീതികള്‍ നടപ്പിലാക്കണോ എന്ന കാര്യത്തില്‍ താലിബാന്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്നും അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലാ നൂറുദ്ദീന്‍ വ്യക്തമാക്കി. ഞങ്ങള്‍ ഇസ്ലാമിനെ പിന്തുടരുകയും ശരീഅത്ത് നിയമങ്ങള്‍ പാലിക്കുകയും ചെയ്യും. മറ്റുള്ള രാജ്യങ്ങളുടെ ഭരണകാര്യങ്ങളില്‍ അഫ്ഗാന്‍ ഇടപെടുന്നില്ല. ഇത് തിരിച്ചും പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.