Select Your Language

Notifications

webdunia
webdunia
webdunia
webdunia

60,000 കടന്നത് റെക്കോഡ് വേഗത്തിൽ, 10,000 പോയന്റിന് വേണ്ടിവന്നത് 166 ദിവസങ്ങൾ മാത്രം

60,000 കടന്നത് റെക്കോഡ് വേഗത്തിൽ, 10,000 പോയന്റിന് വേണ്ടിവന്നത് 166 ദിവസങ്ങൾ മാത്രം
, വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (15:42 IST)
ഓഹരിവിപണിയിൽ എക്കാലത്തെയും വേഗത്തിലാണ് സെൻസെക്‌സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വ്യാപാ‌ര ആഴ്‌ച്ച‌യുടെ അവസാന ദിവസത്തിലാണ് വിപണി ചരിത്രം കുറിച്ചത്.
 
ഈ വർഷം ജനുവരി 21നായിരുന്നു സെൻസെക്‌സ് 50,000 പോ‌യന്റ് തൊട്ടത്. പിന്നീട് 166 വ്യാപാരദിനങ്ങൾ മാത്രമാണ് 10,000 പോയന്റ് പിന്നിടാനായി വിപണി എടുത്തത്.ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാൻ 415 വ്യാപാരദിനങ്ങൾ വേണ്ടി വന്നിടത്ത് നിന്നാണ് ഈ മുന്നേറ്റം. 
 
2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർവരെയുള്ള കാലയളവിൽ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തിൽനിന്ന് സൂചിക 20,000ത്തിലെത്തിയത്. ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ. അതേസമയം വിപണിയി‌ൽ വൈകാതെ തന്നെ തിരുത്തലുകൾ ഉണ്ടാകുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് തരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി