ബഗ്ദാദില്‍ ഭീകരാക്രമണം:125 പേര്‍ കൊല്ലപ്പെട്ടു; 200 ഓളം പേര്‍ക്ക് പരുക്ക്; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
ബഗ്ദാദില്‍ ഭീകരാക്രമണം:125 പേര്‍ കൊല്ലപ്പെട്ടു; 200 ഓളം പേര്‍ക്ക് പരുക്ക്; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 125 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ഭീകരാക്രമണം. ആക്രമണത്തില്‍ 200 ഓളം പേര്‍ക്ക് പരുക്കേറ്റു.
ആദ്യസ്ഫോടനത്തിനു ശേഷം കിഴക്കന്‍ ബാഗ്ദാദിലും സ്ഫോടനമുണ്ടായി. ഇതില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. ഷിയാ വിഭാഗത്തെ ഉന്നംവെച്ചാണ് ആക്രമണമെന്നാണ് ഐ എസ് അവകാശവാദം.