Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പാകിസ്ഥാനിൽ ഭീകരാക്രമണം: 30 പേർ കൊല്ലപ്പെട്ടു, 50ലേറെ പേർക്ക് പരിക്ക്

പാകിസ്ഥാൻ
, വെള്ളി, 4 മാര്‍ച്ച് 2022 (15:54 IST)
പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച പ്രാർ‌ത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനം.
 
സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ജനവാസമേഖലയിലാണ് പള്ളി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസിന് നേരെ വെടിയുതിർത്തതോടെയാണ് അക്രമണത്തിന് തുടക്കമിട്ടതെന്ന് പെഷവാർ പോലീസ് മേധാവി പറഞ്ഞു.
 
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രധാനമന്ത്രി ഇ‌മ്രാൻഖാൻ അപലപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നിവര്‍ സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു