Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശം, വിമർശനവുമായി യുഎസ്

ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശം, വിമർശനവുമായി യുഎസ്
, വ്യാഴം, 24 ഫെബ്രുവരി 2022 (12:55 IST)
യുക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാനെതിരെ വിമർശനവുമായി യുഎസ്. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന നടപടികൾക്കെതിരെ ശബ്‌ദമുയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
 
പാകിസ്ഥാനുമായി ആശയവിനിമയം നടത്തി. റഷ്യ അധിനിവേശം നടത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് അറിയിച്ചു. യുക്രെയ്‌നൊപ്പം നിൽക്കേണ്ടത് യുഎസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും നെഡ് പ്രൈസ് പറഞ്ഞു.
 
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ സന്ദർശനം. റഷ്യ യുക്രെയ്‌നിൽ പ്രവേശിച്ചതിന് ശേഷം റഷ്യ സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് ഇമ്രാൻ ഖാൻ. റഷ്യൻ നടപടികളോട് അനുകൂല നിലപാട് പുലർത്തുന്നതിന്റെ ഭാഗമായാണ് ഇമ്രാൻ ഖാൻ മോസ്കോയിലെത്തിയതെന്നാണ് വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരവധി മലയാളികള്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നു; രക്ഷാദൗത്യവും മുടങ്ങി