ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

താന്‍ മുന്‍കൈയെടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (11:26 IST)
ഗാസയിലെ യുദ്ധം അവസാനിപ്പിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈയെടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചു എന്ന് പറയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയ്യാറായിട്ടില്ല എന്ന് ഒരു റിപ്പോര്‍ട്ടര്‍ ട്രംപിനോട് ചോദിക്കുകയായിരുന്നു. ഉടനടി ട്രംപ് മറുപടി നല്‍കി -യുദ്ധം അവസാനിച്ചു. 
 
ആഗോളതലത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ നിര്‍ണായക പങ്കു വഹിച്ചു എന്ന് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. താന്‍ തിരിച്ച് എത്തുമ്പോള്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടുമെന്നും ട്രംപ് പറഞ്ഞു.
 
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ യുദ്ധം നടക്കുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ തിരിച്ചു വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്. താന്‍ ഇതൊക്കെ ചെയ്യുന്നത് നോബലിനു വേണ്ടി അല്ലെന്നും ജീവന്‍ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അതിതീവ്രമഴയും റെഡ് അലർട്ടും, ഇടുക്കി ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments